കലാലയത്തിലേ മറ്റു കുട്ടികളെ പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.എല്ലാവരുടേയും പേരുകള്‍ വശമുണ്ടായിരുന്നില്ല, കണ്ടുള്ള പരിചയം മാത്രം. അല്ല, അത്രയ്ക്കു സമയവുമായിട്ടില്ലെന്നു കൂട്ടിക്കോളൂ.തനി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാവാം അനന്തപുരിയിലെ ആദ്യ നാളുകള്‍ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.അതുകൊണ്ടുതന്നെ ആദ്യാവധി എനിയ്ക്കൊരുത്സവമായി തോന്നി.സഹമുറിയനോട് യാത്രപറയവേ, അവന് പറഞ്ഞു ഇപ്പോഴൊരു ട്രൈനുണ്ട് അതില്‍ പോയാല്‍ പട്ടാമ്പിയില്‍ ഇറങ്ങാം, തന്നേയുമല്ല കൊല്ലത്തേയ്ക്കുള്ള കുട്ടികളുണ്ടാവും അവര്ക്കൊപ്പമാവുമ്പോള് അത്രയും സമയം ബോറഡിക്കുകയുമില്ല.ക്യാന്റീനിലേ ബഹളത്തിനിടയില്‍ നിന്നും, പതിവായി ട്രൈനില്‍ പോയിവരാറുള്ള ഓരുകുട്ടിയെ അവനെന്നെ പരിചയപ്പെടുത്തി.നിത്യവും കാണാറുള്ള അവന്റെ, പക്ഷേ പേര് ചോദിയ്ക്കുന്നതില് അല്പം ജാള്യത തോന്നി.സ്റ്റേഷനിലേയ്ക്കു അധിക ദൂരമില്ലായിരുന്നെങ്കിലും ,സമയക്കുറവുമൂലം ഒരു ഓട്ടോ റിക്ഷയില്‍ യാത്രായായി.
ട്രൈന്‍ പുറപ്പെടാനുള്ള സമയമായെന്ന അറിയിപ്പ് കേട്ടാണ് ഞങ്ങള്‍ സ്റ്റേഷനില്‍ എത്തിയത്. രണ്ടുപേര്‍ക്കും ടിക്കറ്റ് എടുത്തു വരാമെന്നു പറഞ്ഞു കൗണ്ടറിലേയ്ക്കു നോക്കിയപ്പോള്‍…