ഓര്‍മ്മകളുടെ ഉറവ..........

കലാലയത്തിലേ മറ്റു കുട്ടികളെ പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.എല്ലാവരുടേയും പേരുകള്‍ വശമുണ്ടായിരുന്നില്ല, കണ്ടുള്ള പരിചയം മാത്രം. അല്ല, അത്രയ്ക്കു സമയവുമായിട്ടില്ലെന്നു കൂട്ടിക്കോളൂ.തനി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടാവാം അനന്തപുരിയിലെ ആദ്യ നാളുകള്‍ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.അതുകൊണ്ടുതന്നെ ആദ്യാവധി എനിയ്ക്കൊരുത്സവമായി തോന്നി.സഹമുറിയനോട്‌ യാത്രപറയവേ, അവന്‍ പറഞ്ഞു ഇപ്പോഴൊരു ട്രൈനുണ്ട്‌ അതില്‍ പോയാല്‍ പട്ടാമ്പിയില്‍ ഇറങ്ങാം, തന്നേയുമല്ല കൊല്ലത്തേയ്ക്കുള്ള കുട്ടികളുണ്ടാവും അവര്‍ക്കൊപ്പമാവുമ്പോള്‍ അത്രയും സമയം ബോറഡിക്കുകയുമില്ല.ക്യാന്റീനിലേ ബഹളത്തിനിടയില്‍ നിന്നും, പതിവായി ട്രൈനില്‍ പോയിവരാറുള്ള ഓരുകുട്ടിയെ അവനെന്നെ പരിചയപ്പെടുത്തി.നിത്യവും കാണാറുള്ള അവന്റെ, പക്ഷേ പേര്‌ ചോദിയ്ക്കുന്നതില്‍ അല്‌പം ജാള്യത തോന്നി.സ്റ്റേഷനിലേയ്ക്കു അധിക ദൂരമില്ലായിരുന്നെങ്കിലും ,സമയക്കുറവുമൂലം ഒരു ഓട്ടോ റിക്ഷയില്‍ യാത്രായായി.
ട്രൈന്‍ പുറപ്പെടാനുള്ള സമയമായെന്ന അറിയിപ്പ്‌ കേട്ടാണ്‌ ഞങ്ങള്‍ സ്റ്റേഷനില്‍ എത്തിയത്‌. രണ്ടുപേര്‍ക്കും ടിക്കറ്റ്‌ എടുത്തു വരാമെന്നു പറഞ്ഞു കൗണ്ടറിലേയ്ക്കു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.ട്രൈനിനേക്കാള്‍ വലിയ ക്യൂ...ഇതു കണ്ടയുടനേ കൂട്ടുകാരാന്‍ എന്റെ കൈയ്ക്കു പിടിച്ച്‌ തിരക്കിലൂടെ പ്ലാറ്റ്ഫോമിലേയ്ക്ക്‌ ഓടുകയായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമത്തോടെ ഞാനുമവനെ പിന്തുടര്‍ന്നു.ടിക്കറ്റില്ലാതെ ഞാനില്ലെന്നു പറയുന്നത്‌ അവന്‍ ചെവിക്കൊണ്ടതേയില്ല.കൊല്ലത്തു നിന്നും ടിക്കറ്റ്‌ എടുക്കാം എന്നും പറഞ്ഞു പിടിച്ചു വലിച്ച്‌ ഓടുകയാണ്‌.നെഞ്ചിടിപ്പിന്റെ വേഗം വര്‍ദ്ധിച്ചു.പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴേയ്ക്കും ട്രൈന്‍ ഓടാന്‍ തുടങ്ങിയിരുന്നു.ഒരു വിധത്തില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന ട്രൈനില്‍ കയറിപ്പറ്റി.ഒന്നും പറയാനാവാതെ ഡോറിനരികില്‍ ചാരി നിന്നു കിതച്ചു.നല്ല തിരക്ക്‌, നില്‍ക്കാന്‍ തന്നെ പ്രയാസം.ഞങ്ങള്‍ കമ്പാര്‍ട്ട്മെന്റിന്റെ ഏകദേശം മദ്ധ്യത്തിലായി നിലയുറപ്പിച്ചു, അവനു മുന്‍പിലായിരുന്നു ഞാന്‍ നിന്നത്‌.ടിക്കറ്റില്ലാതെയാണ്‌ യാത്ര എന്ന ചിന്ത ഒരപശകുനം പോലെ ഓര്‍മ്മായില്‍ തങ്ങി നിന്നു, എന്റെ നെഞ്ചിടിപ്പ്‌,ട്രൈനിന്റെ വേഗത്തിനേക്കാള്‍ ഇരട്ടിയാക്കി. പുറം കാഴ്ചകള്‍ മനസ്സിന്‌ തെല്ലൊരാശ്വാസം പകരാതിരുന്നില്ല.ചുമലില്‍ ഒരു കൈ, തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടുകാരന്റെ പിറകിലായി ടി.ടി എന്നു നാം ഓമനപ്പേരില്‍ വിളിയ്ക്കുന്ന ടി.ടി.ആര്‍.
എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു.അടുത്തു നിന്നവരുടെ ടിക്കറ്റ്‌ ചെക്കു ചെയ്യുന്ന സമയം, മുന്നോട്ടു പോകുവാന്‍ കൂട്ടുകാരന്‍ ആഗ്യം കാണിച്ചു.(ഭാഗ്യം എന്നെ തുണക്കാതിരുന്നില്ല റ്റിക്കറ്റ്‌ എടുക്കാത്ത വീരന്മാര്‍ വേറെയും ഒന്നു രണ്ടു പേരുണ്ടായിരുന്നു എന്നും, അവരോടു സംസാരിച്ചു നില്‍ക്കവേ സ്ടേഷന്‍ എത്തിയതു കോണ്ടാണ്‌ എന്റടുത്തു ടി. ടി. വരാതിരുന്നതെം പിന്നീട്‌ അവന്‍ പറഞ്ഞിരുന്നു.)തിരക്കിലൂടെ ബാഗും വലിച്ച്‌ ഞാന്‍ മുന്നോട്ട്‌ പോയി. പിറകേ വന്ന അവന്‍ കയ്യിലുണ്ടായിരുന്ന അവന്റെ പാസ്‌ എന്റെ പോക്കറ്റില്‍ വയ്ച്ചിട്ടു പറഞ്ഞു, പുറത്തു കാണും വിധം വെച്ചാല്‍ മതി അഥവാ ടി. ടി വരുകയാണെങ്കില്‍ അതു കണ്ടാല്‍ പിന്നെ ഒന്നും ചോദിക്കില്ല.ഭയം പുറത്തു കാണിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ച്ചുവെങ്കിലും, മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണല്ലോ പറയാറ്‌ എന്റെ മുഖത്ത്‌ ഭയം നിഴലിച്ചു.
പെട്ടെന്നാണ്‌ കൂട്ടുകാരന്റെ പേരറിയില്ലെന്ന സത്യം ഞാനോര്‍ത്തത്‌, പോക്കറ്റിലിരുന്ന പാസ്‌ മെല്ലെ ഉയര്‍ത്തി നോക്കി,അവന്റെ പേരു മനസ്സില്‍ ഉരുവിട്ടു.നിന്നു പരുങ്ങുന്ന ഞങ്ങളെ അടുത്തുള്ളവര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിയ്ക്കണം, ട്രൈനിന്റെ വേഗത കുറഞ്ഞു വന്നു.കൊല്ലം സ്റ്റേഷന്‍ എത്തിയിരിയ്ക്കുന്നു.ഡോറിന്റെ അരികില്‍ ഇരുന്നിരുന്ന ഒരാള്‍ എന്നോടു പുറത്തേയ്ക്കു ചാടിക്കോളൂ എന്നു പറഞ്ഞു, അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി, ഭയവും ദേഷ്യവും സമ്മിശ്രമായ സ്വരത്തില്‍ ഞാനെന്തിനു ചാടണമെന്നു ചോദിയ്ച്ചു.പേടി കാരണം ശബ്ദം പുറത്തേയ്ക്കു വരാന്‍ നന്നേ ബുദ്ധിമുട്ടി.എന്റെ ദയനീയമായ മുഖം കണ്ടിട്ടായിരിയ്ക്കണം അയാള്‍ ഒന്നും മറുപടി പറഞ്ഞില്ല.ട്രെയിന്‍ നിന്നപ്പോഴേയ്ക്കും പ്ലാറ്റ്ഫോമില്ലാത്ത ഭാഗം നോക്കി രണ്ടുപേരും ഇറങ്ങി ഓടി, ഞങ്ങള്‍ വന്ന ട്രൈന്‍ പോയിക്കഴിഞ്ഞാല്‍ അടുത്ത ട്രൈന്‍ വരാന്‍ വൈകുമെന്നതു കൊണ്ട്‌ ഇനി ബസ്സില്‍ പോയാല്‍ മതിയെന്നു കൂട്ടുകാരന്‍ പറഞ്ഞതു പ്രകാരം തുടര്‍ന്നുള്ള യാത്ര ആനവണ്ടിയിലാക്കി..........
ജീവിതത്തില്‍ ആദ്യത്തേതും, അവസാനത്തേതുമായ ടിക്കെറ്റില്ലാതെയുള്ള ഒരു യാത്ര..........

Comments

ഓര്‍മ്മകളുടെ ഒരുറവ... .........ഒരു വിധത്തില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന ട്രൈനില്‍ കയറിപ്പറ്റി.ഒന്നും പറയാനാവാതെ ഡോറിനരികില്‍ ചാരി നിന്നു കിതച്ചു.
അവസാനം ആനവണ്ടി തന്നെ രക്ഷയ്ക്ക് അല്ലേ... ?

സ്പിന്നീ നല്ല വിവരണം...
നന്ദി ഇത്തിരിവെട്ടം,
എന്തൊക്കെയാലും ആനവണ്ടി ആനവന്റി തന്നെ..
ആന വണ്ടി നമ്മളെയൊക്കെ(യമാനമാരെ) സേവിച്ചു ഒരു വര്‍ഷം എത്ര കോടി രൂപയാണ് വെണ്ണിരാക്കികളയുന്നത്.
ആദ്യയനുഭവമായതു കൊണ്ടായിരിക്കും ടിക്കറ്റില്ലാതെയാണ്‌ യാത്ര എന്ന ചിന്ത ഒരപശകുനം പോലെ ഓര്‍മ്മായില്‍ തങ്ങി നിന്നു, എന്റെ നെഞ്ചിടിപ്പ്‌,ട്രൈനിന്റെ വേഗത്തിനേക്കാള്‍ ഇരട്ടിയാക്കി.
സഞ്ചാരിയ്ക്കു നന്ദി,നമ്മളെയെല്ലാം വിഡ്ഡികളാക്കി നമ്മേ ഭരിയ്ക്കുന്ന ഒരുകൂട്ടമില്ലേ,സ്വന്തം കീശ വീര്‍പ്പിയ്ക്കുന്ന വര്‍ഗ്ഗം...ആരെങ്കിലും ശരിയായ ദിശയില്‍ നടക്കുന്നുണ്ടെങ്കില്‍ അവരെ തട്ടി താഴെ ഇടും അവറ്റകള്‍.. എവിറ്റുന്നു നേരേയാവനാ നമ്മുടെ നാട്. ഇന്നത്തെ പത്രം ശ്രദ്ധിച്ചോ.. സംസ്ഥാനത്തെ ഓരോരുത്തരും 17,100/- കടമാണത്ത്രേ...മുന്‍പ് അത് 4000/- ല്‍ നിന്നിരുന്നു..( ഇതിനര്‍ത്ഥം ഇപ്പോഴത്തെ ഭരണകൂടത്തിന്റെ തെറ്റ് എന്നല്ല.. മാറിവരുന്നവര്‍ക്കൊക്കെ അതില്‍ പങ്കുണ്ട് ല്യേ?..

Popular posts from this blog

പ്രണയം

വിളനിലം