Posts

Showing posts from January 8, 2007

പ്രണയം

പ്രണയം മധുരമെന്നു ചിലര്‍!
പ്രണയം കയ്പ്പാണെന്ന്‌ മറ്റുചിലര്‍
പ്രണയിയ്ക്കാത്തവരുണ്ട്‌ ചിലര്‍!
പ്രണയിച്ചു നിരാശരായവര്‍ ഉണ്ടത്രേ മറ്റുചിലര്‍
പ്രണയം വാങ്ങാന്‍ നടക്കുന്നു ചിലര്‍
പ്രണയം വില്‍യ്ക്കാനായ്‌ നടക്കുന്നു മറ്റുചിലര്‍
പ്രണയത്തിനു അതിരുകളില്ലെന്നു ചിലര്‍!
പ്രണയം അതിരുകടക്കുന്നുവെന്നു മറ്റുചിലര്‍
പ്രണയത്തിനു ഒരുഭാഷയേ ഉള്ളെന്നു ചിലര്‍
പ്രണയത്തിന്‌ ഭാഷയില്ലെന്നു മറ്റുചിലര്‍.
പ്രണയം കൊണ്ട്‌ പ്രാണന്‍ നിലനിര്‍ത്തുന്നു ചിലര്‍
പ്രണയം കൊണ്ട്‌ കാലനെ സ്വീകരിക്കുന്നു മറ്റുചിലര്‍
യഥാര്‍ത്തത്തില്‍ എന്താണീ പ്രണയം ???!!!