Posts

Showing posts from January 14, 2007

ഉണ്ണി

അച്ഛനാവാന്‍, അച്ഛനെന്ന വിളികേള്‍ക്കാന്‍ ‍കൊതിച്ച കാലം ഒരുകണ്ണാടിയിലെന്നപോലെ പ്രേയസിയുടെ,ഭാവത്തിലും, അവളുടെ വാക്കുകളിലും, അതുപ്രതിഫലിച്ചപ്പോള്‍ ആ നിമിഷങ്ങള്‍അനിര്‍വചനീയമായി... അവനാലിലക്കണ്ണനായിരുന്നപ്പോള്‍ ആടയാഭരണങ്ങളൊരുക്കി.. നിമിഷങ്ങള്‍ക്ക്‌, യുഗങ്ങളുടെ ദൈര്‍ഘ്യംആദ്യമായി ഞാനറിഞ്ഞു. അവനെന്റെ സ്വപ്നത്തില്‍, കൊച്ചുമോണകള്‍ കാട്ടി ചിരിച്ച്‌, നീന്തി,കാല്‍ മുട്ടിലിഴഞ്ഞ്‌, പിന്നെ പിച്ചവെച്ചു നടക്കവേ മറിഞ്ഞുവീണുംവന്നുകൊണ്ടേയിരുന്നു... അവന്റെ പിറവിയില്‍ പ്രകൃതി പോലുംസന്തോഷി- ച്ചിട്ടുണ്ടായിരിക്കണം. പ്രിയതമയുടെ കുറിമാനത്തില്‍- അവന്റെകുസൃതികളും, കുഞ്ഞു മുഖവും നിറഞ്ഞു നിന്നു. എന്റെ സ്നേഹം മുഴുവന്‍, പേരുവെച്ചു വിളിച്ചതിലൂടെഞാനവനു പകര്‍ന്നു. അവന്‍ കരഞ്ഞു, അവനമ്മവാല്‍ത്സല്യത്തോടെ മുലയൂട്ടി, അവന്‍ ചിരിച്ചു,കളിച്ചു, പിന്നേയുമവന്‍ കരഞ്ഞു അമ്മയവനെ മാറോടുച്ചേര്‍ത്തു പക്ഷേ, പിന്നെയവന്‍ കരഞ്ഞില്ല.. ഇന്ന്‌, എന്റെ സിരകളില്‍,വിണ്ണിലെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന്‌ ചിരിച്ച്‌,അവന്റെ അച്ഛനെന്ന വിളി അലയടിച്ചുകൊണ്ടേയിരിയ്ക്കുന്നു.