പ്രണയം

പ്രണയം മധുരമെന്നു ചിലര്‍!
പ്രണയം കയ്പ്പാണെന്ന്‌ മറ്റുചിലര്‍
പ്രണയിയ്ക്കാത്തവരുണ്ട്‌ ചിലര്‍!
പ്രണയിച്ചു നിരാശരായവര്‍ ഉണ്ടത്രേ മറ്റുചിലര്‍
പ്രണയം വാങ്ങാന്‍ നടക്കുന്നു ചിലര്‍
പ്രണയം വില്‍യ്ക്കാനായ്‌ നടക്കുന്നു മറ്റുചിലര്‍
പ്രണയത്തിനു അതിരുകളില്ലെന്നു ചിലര്‍!
പ്രണയം അതിരുകടക്കുന്നുവെന്നു മറ്റുചിലര്‍
പ്രണയത്തിനു ഒരുഭാഷയേ ഉള്ളെന്നു ചിലര്‍
പ്രണയത്തിന്‌ ഭാഷയില്ലെന്നു മറ്റുചിലര്‍.
പ്രണയം കൊണ്ട്‌ പ്രാണന്‍ നിലനിര്‍ത്തുന്നു ചിലര്‍
പ്രണയം കൊണ്ട്‌ കാലനെ സ്വീകരിക്കുന്നു മറ്റുചിലര്‍
യഥാര്‍ത്തത്തില്‍ എന്താണീ പ്രണയം ???!!!

Comments

അതറിയാമെങ്കില്‍ പിന്നെ ..
ഈനിലക്കാണു പോക്കെങ്കില്‍ എന്റെ സലീമെ നീ സ്-പിന്നി പോകും. കവിത കൊള്ളാം.

-സുല്‍
നീയകലുമ്പോള്‍ ഹൃത്തിലുണ്ടാകുന്ന
നോവാണോ പ്രണയം

നീയെന്നരികിലില്ലെങ്കില്‍ എനിക്കു തോന്നുന്ന ശൂന്യതയാണോ പ്രണയം
Abdu said…
സലീമിക്കാ,

തുടങ്ങീലേ,

നടക്കട്ടെ,

പിന്മൊഴി സെറ്റിങ്ങ്സ് ഒക്കെ ചെയ്തോ?

എന്തായലും ടെംബ്ലേറ്റ് മാറ്റീത് നന്നായി
Unknown said…
സലീമേ,
പ്രഭാത സൂര്യന്റെ
പ്രഭാകിരണങ്ങള്‍ പോലെ
പ്രാസപൂരിതമായ
പ്രണയാന്വേഷണങ്ങള്‍.
പ്രിയങ്കരമായതെന്തിനേയോ
പ്രതിഫലിപ്പിക്കാന്‍
പ്രയാസം കൂടാതെ കഴിഞ്ഞുവല്ലേ?
Rasheed Chalil said…
സലീംജീ നല്ല ചിന്ത... സ്വാഗതം കെട്ടോ.

Popular posts from this blog

ഉണ്ണി

വിളനിലം